
ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജുഫാലി അല്‍ നുഐമി ഖത്തറിന്റെ പുതിയ അറ്റോര്‍ണി ജനറല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജുഫാലി അല്‍ നുഐമി ഖത്തറിന്റെ പുതിയ അറ്റോര്‍ണി ജനറലായി നിശ്ചയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി 2021 ലെ 3 ആം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അമീരി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ നടപ്പാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.