Uncategorized

ആയിഷ ഫാത്തിമയുടെ ഹസ്ബി റബ്ബി ജല്ലല്ലാഹ് ശ്രദ്ദേയമാകുന്നു

അഫ്‌സല്‍ കിളയില്‍

ദോഹ : ആയിഷ ഫാത്തിമയുടെ ഹസ്ബി റബ്ബി ജല്ലല്ലാഹ് ശ്രദ്ദേയമാകുന്നു. അല്‍ തുവ മീഡിയയുടെ ബാനറില്‍ റാഷി അല്‍തുവ ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ച കവര്‍ സോംഗ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരണക്കിനാളുകളാണ് യുട്യൂബിലൂടെ കണ്ടത്.

മുസ്തഫ മുള്ളുര്‍ക്കരയുടെ വരികള്‍ക്ക് രണ്‍ധീറാണ് ഓര്‍കസ്‌ട്രേഷന്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നത്.

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ആയിഷ ഫാത്തിമ അവതാരികയായും നര്‍ത്തകിയായും ശ്രദ്ദേയയാണ്.

മര്‍ഹബ യാ മുസ്തഫ എന്ന ശ്രദ്ധേയമായ ആല്‍ബത്തിന് ശേഷമാണ് ഈ സംഗീത വിരുന്നുമായി ആയിഷ ഫാത്തിമ രംഗത്തെത്തിയത്.

അന്താരാഷ്ട്ര തലത്തിലും അന്തര്‍ സ്‌ക്കൂള്‍ തലത്തിലും നിരവധി പ്രസംഗ മത്സരങ്ങളില്‍ സമ്മാനര്‍ഹയായ ആയിഷ ഗവാലിയേഴ്‌സ് ക്ലബ്ബ് അംഗമാണ്

ക്ലാസിക്കല്‍, നാടോടി, ഗ്രൂപ്പ്, അറബിക്, വെസ്റ്റേണ്‍ ഡാന്‍സുകള്‍ അവതരിപ്പിക്കാറുണ്ട്.. ഖത്തറിലെ മലയാളം റേഡിയോകളിലും വിവിധ ഓണ്‍ലൈന്‍ റേഡിയോകളിലും ജൂനിയര്‍ ആര്‍.ജെയായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക നേതാവായ എസ്.എ.എം ബഷീറിന്റെ മകളാണ്.

ആല്‍ബം കാണാനായി അല്‍തുവ മീഡിയയുടെ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക

https://www.youtube.com/AlthuwaMedia

Related Articles

Back to top button
error: Content is protected !!