ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും ഇന്റര്‍നാഷണല്‍ മലയാളിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം നാളെ
ദോഹ : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും ഇന്റര്‍നാഷണല്‍ മലയാളിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം നാളെ (ജൂണ്‍ 19 ശനിയാഴ്ച)
രാവിലെ 9 മണി മുതല്‍ 12 മണി വരെ സൂം പ്ലാറ്റ്ഫോമിലാണ് മത്സരം നടക്കുന്നത്. യുണൈറ്റ്ഡ് ഫോര്‍ എ ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന വിഷയത്തിലാണ് മത്സരം നടക്കുക.
മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത ഖത്തറിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
സെപ്രൊടെക് മുഖ്യ പ്രോയാജകരും അബീര്‍ മെഡിക്കല്‍ സെന്റര്‍ സഹ പ്രായോജകരുമായ മത്സരത്തില്‍ അല്‍ മുഫ്ത റെന്റ് എ കാര്‍, ക്വാളിറ്റി അഡ്മിനിസിട്രേഷന്‍ കണ്‍സള്‍ട്ടന്‍സി, എം.പി ട്രേഡേഴ്സ്, ഖത്തര്‍ ടെക് എന്നിവര്‍ പ്രായോജകരുമാണ്.
വിജയികളെ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനിലൂടെ പ്രഖ്യാപിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77252278 / 70467553 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.