Uncategorized
ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് പരീക്ഷകളില്‍ എം.ഇ.എസ് വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മാത്തമാറ്റിക്സ്, സയന്‍സ്, ജനറല്‍ നോളജ്, ഹിന്ദി എന്നീ വിഷയങ്ങളിലായി ന്യൂ ഡല്‍ഹിയിലെ സില്‍വര്‍ സോണ്‍ 2020 – 2021 അക്കാദമിക വര്‍ഷത്തില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡില്‍ എം.ഇ.എസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം.
ഗ്രേഡ് 1ലെ സോഹന്‍ സന്ദീപ് ജനറല്‍ നോളജിലെ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഗ്രേഡ് 2ലെ ഹഫ്‌സ ബീഗവും, ഇവ ഫാതിമയും മാത്തമാറ്റിക്‌സില്‍ 100ല്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാം റാങ്ക് സ്വന്തമാക്കി.
സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത 222 വിദ്യാര്‍ത്ഥികളില്‍ 24 പേര്‍ സ്വര്‍ണവും, 22 പേര്‍ വെള്ളിയും 24 പേര്‍ വെങ്കലവും കരസ്ഥമാക്കി.
വിജയികളെ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.