
ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19095 പരിശോധനകളില്‍ 84 യാത്രക്കാര്‍ക്കടക്കം 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ക്കാണ് ഇന്ന് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
149 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1951 ആയി ഉയര്‍ന്നു. ചികില്‍സയിലായിരുന്ന 51 വയസുകാരന്‍ മരിച്ചതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 584 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 129 ആയി ഉയര്‍ന്നു. ഒരാളാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 72 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.