
Uncategorized
ചര്‍മ കാന്‍സര്‍ ബോധവല്‍ക്കരണ മാസവുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പൊതുജനങ്ങളെ വിവിധ തരം ചര്‍മ കാന്‍സറുകള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ ചര്‍മ കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം.
തൊലിപ്പുറത്ത്് കാക്കപ്പുള്ളി, പുള്ളികളുള്ള കുരുക്കള്‍, ജനന ചിഹ്നങ്ങള്‍ എന്നിവയില്‍ എന്തെങ്കിലും വ്യത്യാസം ശ്രദ്ധിച്ചാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.
അതുപോലെ സൂര്യ താപത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ക്രീമുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത വേണമെന്നാണ് മന്ത്രാലയം പറയുന്നത്.