
ഖത്തര്‍ സ്പ്രിന്റര്‍ അബ്ദല്‍ ഇലാഹ് ഹാറൂണ്‍ വാഹനപകടത്തില്‍ മരണപ്പെട്ടു
സ്വന്തം ലേഖകന്‍
ദോഹ : ഖത്തര്‍ സ്പ്രിന്ററും, ലോക 400 മീറ്റര്‍ ബ്രോണ്‍സ് ജേതാവുമായ അബ്ദല്‍ ഇലാഹ് ഹാറൂണ്‍ ഖത്തറില്‍ ഇന്ന് രാവിലെ നടന്ന വാഹനപകടത്തില്‍ മരണപ്പെട്ടു.
ഖത്തര്‍ ഒളിംബിക് കമ്മിറ്റി അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.
400 മീറ്ററില്‍ പ്രഗത്ഭനായ 24 വയസ്സുകാരനായ അബ്ദല്‍ ഇലാഹ് ഹാറൂണ്‍ 2016 ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സില്‍വര്‍ മെഡലും 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും, 4 x 400 മീറ്റര്‍ റിലേയിലും ഗോള്‍ഡ് മെഡല്‍ ജേതാവുമാണ്. മാത്രമല്ല 400 മീറ്ററിലും 500 മീറ്ററിലും ഏഷ്യന്‍ ഇന്‍ഡോര്‍ റെക്കോര്‍ഡിനുടമയാണ് അദ്ധേഹം.
عداء الأدعم عبدالإله هارون صاحب برونزية العالم 400 متر
في ذمة الله
إنا لله وإنا إليه راجعون #teamqatar pic.twitter.com/pDb9ivvhuW
— Team Qatar
(@qatar_olympic) June 26, 2021