Uncategorized
ലുസൈലിലെ ഫോക്സ് ഹില്‍സ് സൗത്ത് ഡിസ്ട്രിക്റ്റിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ച് മെട്രോ എക്സ്പ്രസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ റെയിലിന്റെ സൗജന്യവും ആവശ്യാനുസരണം സവാരി പങ്കിടല്‍ സേവനവുമായ മെട്രോ എക്സ്പ്രസ്, ലുസൈലിലെ ഫോക്സ് ഹില്‍സ് സൗത്ത് ഡിസ്ട്രിക്റ്റിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ലെഗ്റ്റൈഫിയ സ്റ്റേഷനിലേക്കും പുറത്തേക്കും ഞങ്ങളുടെ മെട്രോ എക്സ്പ്രസ് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ട്വീറ്റ് ചെയ്തു.