Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ. ലോകലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് വിജയികളെ പ്രഖ്യാപിച്ചു.
ഖത്തറിലെ പതിനഞ്ചോളം ഇന്ത്യന്‍ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് ഇരുനൂറോളം വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം നടന്നത്. ലഹരി വിമുക്ത സമൂഹത്തിനായി ഐക്യപ്പെടാം എന്നതായിരുന്നു പ്രമേയം.

സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹെക്ടര്‍ജ് നംശിത് നിംപുര പെയിരിസ് ( ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍), മുഹമ്മദ് സെയ്ദ് (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍) അയിന്‍ഡില്‍ മരിയ സോണി (ഡി.പി.എസ്.എം.ഐ.എസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബിര്‍ള പബ്ളിക് സ്‌ക്കൂളിലെ കാശിനാഥ് ശ്രീജിത്ത് രമ്യ സ്പെഷ്യല്‍ സമ്മാനം നേടി.

ജൂനിയര്‍ വിഭാഗത്തില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ സ്വറ്റ്ലാന മേരി ഷിബുവിനായിരുന്നു ഒന്നാം സ്ഥാനം. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ ആശിക മേനോന്‍ രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ ഹെക്ടര്‍ജ് ദക്ഷിത് പെയിരിസ് മൂന്നാം സ്ഥാനവും നേടി. ഭവന്‍സ് പബ്ളിക് സ്‌ക്കൂളിലെ കാതറിന്‍ ജോണ്‍സണ്‍ സ്പെഷ്യല്‍ സമ്മാനം നേടി.

സീനിയര്‍ വിഭാഗത്തില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളിലെ കാര്‍തിക മഹേഷിനായിരുന്നു ഒന്നാം സ്ഥാനം. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ സിനാന്‍ ബാസിം രണ്ടാം സ്ഥാനവും എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളിലെ കൃഷ്ണ അശോക് മൂന്നാം സ്ഥാനവും നേടി. ബിര്‍ള പബ്ളിക് സ്‌ക്കൂളിലെ നന്ദന ബിജുകുമാറും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ നര്‍മീന്‍ അബ്ദുല്ല സ്‌പെഷ്യല്‍ സമ്മാനം പങ്കിട്ടു.

സഞ്ജയ് ചപോല്‍ക്കര്‍ (ഇന്ത്യ) സി.കെ. ഷഹനാസ് (യു.എ.ഇ) സാലിം അബ്ദുല്ല, ഫര്‍ഹാന്‍ ഹമീദ്, ജോജിന്‍ മാത്യൂ (ഖത്തര്‍) എന്നിവരാണ് പെയിന്റിംഗുകള്‍ വിലയിരുത്തിയത്.

വിജയികള്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ 70467553, 77252278, 44324853 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button