വേള്‍ഡ് മലയാളി കൗണ്‍സില്‍ കോവിഡ് മുന്‍നിര പോരാളികളെ ആദരിച്ചു
ദോഹ : ലോക മലയാളികളുടെ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ കോവിഡ് മുന്‍നിര പോരാളികളെ ആദരിച്ചു. ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച പരിപാടി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളെയും സംഘടനകളേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ കാഴ്ച്ച വെച്ച 67 പേര്‍ക്കും, മിഡിലീസ്റ്റിലെ സാമൂഹിക രംഗത്ത് മികച്ച സേവനം നല്‍കിയ 7 സംഘടനകളെയും ആദരിച്ചു.
ഖത്തറില്‍ നിന്ന് ഡോ. ഫുവാദ് ഉസ്മാന്‍, ഡോ. കെ.പി നജീബ്, ഡോ. അബ്ദുല്‍ സമദ്, ഡോ. എം. ഷമീര്‍ എന്നിവര്‍ക്ക് സ്‌പെഷ്യല്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ലഭിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിലീസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ അഡൈ്വസറി ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ചെയര്‍മാന്‍ ടി.കെ വിജയന്‍, വൈസ് പ്രസിഡന്റ് അഡ്മിന്‍ വിനേഷ് മോഹന്‍, ട്രഷറര്‍ രാജീവ് കുമാര്‍, സെക്രട്ടറി സി.എ ബിജു, ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി.പി വിജയന്‍, വൈസ് പ്രസിഡന്റുമാരായ സി.യു മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള ചാള്‍സ് പോള്‍, മിഡിലീസ്റ്റ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് എന്നീവര്‍ പ്രസംഗിച്ചു