മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ എക്‌സലന്‍സി അവാര്‍ഡ് സാമൂഹ്യപ്രവര്‍ത്തകനായ അബ്ദു റഊഫ് കൊണ്ടോട്ടിക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ എക്‌സലന്‍സി അവാര്‍ഡ് സാമൂഹ്യപ്രവര്‍ത്തകനായ അബ്ദു റഊഫ് കൊണ്ടോട്ടിക്ക്. പേഴ്‌സണല്‍ അച്ചീവ്‌മെന്റിനുള്ള അവാര്‍ഡ് തൗസീഫ് മുഹമ്മദിനും, അലുമിനി സേവനത്തിനുള്ള അവാര്‍ഡ് മുഷ്താക് തിരൂരിനും, റാസി കെ സലാമിനും ലഭിച്ചു.
പ്രൊഫഷണല്‍ രംഗത്തെ ഉയര്‍ന്ന നിലവാരം, തുടര്‍ പഠനം, സമൂഹ പുരോഗതിക്കായുള്ള സംഭാവന തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
പരിപാടിയില്‍ ഇല്യാസ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. അവാര്‍ഡ് പ്രഖ്യാപനം നൂറുദ്ധീന്‍ കാവന്നൂര്‍ നിര്‍വ്വഹിച്ചു. ഹിഷാം സുബൈര്‍, ഷഫീഖ് പാടത്തകയില്‍, ഷമീര്‍ മണ്ണറോട്ട്, ജിദിന്‍ ലത്തീഫ്, ഫര്‍മീസ്, ജാഫര്‍ പി.പി, ഹാഫിദ് നാദാപുരം എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നവീദ് കണ്ണൂര്‍ സ്വാഗതവും ഷിഹാബ് ആറങ്ങോട്ടില്‍ നന്ദിയും പറഞ്ഞു.
കേരളത്തില്‍ നിന്ന് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി ചെന്നൈയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ സുരക്ഷിത താമസവും ഭക്ഷണവും പഠന സൗകര്യമൊരുക്കുന്ന മലബാര്‍ മുസ്ലിം അസോസിയേഷനില്‍ നിന്നാണ് ഇ. അഹമ്മദ്, മുന്‍ ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് എന്നിവരെ പോലുള്ള പ്രഗത്ഭര്‍ പഠിച്ചിറങ്ങിയത്. ഈ സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരകണക്കിന് തൊഴില്‍ വിദഗ്ധരെ വാര്‍ത്തെടുത്തിട്ടുണ്ട്.