Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട് . ഹ്യൂമിഡിറ്റിയും ഉയരും.

Related Articles

Back to top button