Breaking News
എ.എഫ്.സി വാര്‍ഷിക അവാര്‍ഡ് ദോഹ 2021 ക്യാന്‍സല്‍ ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് എ.എഫ്.സി വാര്‍ഷിക അവാര്‍ഡ് ദോഹ 2021 ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു.
കോവിഡ് മഹാമാരി ലോകത്താകമാനം ഭീതി വിതക്കുകയും ആയിരക്കണക്കിനാളുകളുടെ ജീവിതം അപകടത്തിലാവുകയും ചെയ്യുന്ന സമയത്ത് ഇത്തരമൊരാഘോഷം സംഘടിപ്പിക്കുന്നത് അനുചിതമാണെന്ന് കണ്ടതിനാലാണ് ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 2021 നവംബറില്‍ ദോഹയില്‍ വെച്ചാണ് അവാര്‍ഡ് ചടങ്ങ് നടത്താനിരുന്നത്. ഇത് രണ്ടാം തവണയാണ് അവാര്‍ഡ് പരിപാടി ക്യാന്‍സല്‍ ചെയ്യുന്നത്.
2022 അവാര്‍ഡിന്റെ ആതിഥേയരാജ്യമായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനെ ചുമതലപ്പെടുത്തി. ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ 2023 ജനുവരിയിലാണ് ചടങ്ങ് നടക്കുക.