ഖത്തര്‍ അമീര്‍ അല്‍ വജബ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കരിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നാളെ രാവിലെ 5.10 ന് അല്‍ വജബ ഈദ് ഗാഹിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കും.
ശൈഖുമാര്‍, മന്ത്രിമാര്‍ , പൗരപ്രമുഖര്‍ തുടങ്ങി നിരവധി സ്വദേശികള്‍ അമീറിനൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കും.