ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തുന്നവര്‍ 5000 റിയാല്‍ കയ്യില്‍ കരുതണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലെത്തുന്നവര്‍ 5000 റിയാലോ തത്തുല്യമായ തുകയോ കയ്യില്‍ കരുതണമെന്ന് നിര്‍ദേശം. അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഇന്‍ഡിഗോ ട്രാവല്‍ വൃത്തങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയതായി അറിയുന്നു. 5000 റിയാലോ തത്തുല്യ തുകയുള്ള ഇന്റര്‍നാഷണല്‍ ബാങ്ക് കാര്‍ഡോ വേണമെന്നാണ് നിര്‍ദേശം.
ഇന്ന് ദോഹയിലെത്തിയയ ചില യാത്രക്കാര്‍ കാശില്ലാത്തതിന്റെ പേരില്‍ പ്രയാസപ്പെട്ടതായി സാമൂഹ്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ 5000 റിയാല്‍ കരുതണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഓണ്‍ അറൈവല്‍വിസയില്‍ നിത്യവും നിരവധി പേരാണ് ദോഹയിലെത്തുന്നത്. ഖത്തറില്‍കഴിയുന്നത്ര ദിവസത്തെ ചിലവുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം കൊണ്ടുവരാനുള്ള സാധ്യത തള്ളികളയാനാവില്ല. 5000 റിയാലോ ബാങ്ക് കാര്‍ഡോ കരുതുന്നതാണ് സുരക്ഷിതം.