Uncategorized

ഒരേസമയം പുതിയ മൂന്ന് ഷോറൂമുകളുമായി ഒയാസിസ് ട്രേഡിംഗ് ആന്റ് സ്‌പെയര്‍ പാര്‍ട്‌സ്

സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഖത്തറില്‍ ആദ്യമായി ഒരേ സമയം പുതിയ മൂന്ന് ഷോറൂമുകള്‍ തുറക്കാനൊരുങ്ങി ഒയാസിസ് ട്രേഡിംഗ് ആന്റ് സ്‌പെയര്‍ പാര്‍ട്‌സ്

എയര്‍ കണ്ടിഷന്‍ രംഗത്ത് കഴിഞ്ഞ 25 വര്‍ഷത്തെ പാരമ്പര്യമുള്ള ഖത്തര്‍ ഓയാസിസ് ഗ്രൂപ്പിന്റെ ഓയാസിസ് ട്രേഡിംഗ് & സ്‌പെയര്‍ പാര്‍ട്‌സ് പുതിയ ഷോറൂമുകള്‍ വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് തുറക്കും.

മിഡ്മാക് റൗണ്ട് എബൗട്ട് ഒയാസിസ് എഞ്ചിനീയറിംഗ് & മിസ്തുബിഷി ഷോറൂമിന് സമീപമാണ് ഉത്ഘാടന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഖത്തര്‍ ഓയ്സിസ് ട്രേഡിംഗ് & സ്പയര്‍ പാര്‍ട്‌സ് അല്‍ അസീസിയ സ്ട്രീറ്റിലും, ഖത്തര്‍ ഒയാസിസ് ട്രേഡിംഗ്& സ്‌പെയര്‍ പാര്‍ട്‌സ് റയ്യാന്‍ സ്ട്രീറ്റിലും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കുന്നു.

പ്രമുഖ കമ്പനികളുടെ എയര്‍ കണ്ടിഷന്‍ & റീഫ്രിജറേഷന്‍ സ്‌പെയര്‍ പാര്‍ട്‌സ്, വിന്‍ഡോ എസി , സ്പ്‌ളിറ്റ് എസി ,
ഡക്ടഡ് സ്പ്‌ളിറ്റ് , വി. ആര്‍. എഫ് , ചില്ലേഴ്സ് , എല്ലാത്തരം എയര്‍ ഡിസ്ട്രിബൂഷന്‍ സിസ്റ്റം , ഇന്‍സുലേഷന്‍സ് ,ഗ്രില്‍സ് എന്നിവ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

മിസ്തുബിഷി ഇലക്ട്രിക് എയര്‍ കണ്ടിഷന്‍ സ്‌പെയര്‍ പാര്‍ട്‌സിന്റെ ഖത്തറിലെ ആദ്യ അംഗീകൃത സ്ഥാപനമാണിത്.
ഉത്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ ഉണ്ടാകുമെന്ന് മാനേജ്‌മെന്റ്

അറിയിച്ചു.

Related Articles

Back to top button
error: Content is protected !!