Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടൂറിസ്റ്റുകള്‍ കൂടി, എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ തിരക്കേറി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയില്‍ ആളുകള്‍ വരാന്‍ തുടങ്ങിയതും ഖത്തറില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നതും എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ തിരക്ക് കൂടാന്‍ കാരണമായി. പെരുന്നാള്‍ അവധിക്ക് തുടങ്ങിയ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് ജോര്‍ജിയ, തുര്‍ക്കി, അസര്‍ബൈജാന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അവധി ചെലവഴിക്കാന്‍ പോകുന്നത്.

ഈ ആളുകള്‍ക്കൊക്കെ ആവശ്യമായ വിദേശ നാണയങ്ങള്‍ മാറ്റുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും ആളുകള്‍ എക്‌സ്‌ചേഞ്ച് ഹൗസുകളിലേക്ക് ഒഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button