പെരുന്നാള്‍ നിലാവില്‍ പ്രസിദ്ധീകരിച്ച ലേഖനം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കും
ദോഹ : പെരുന്നാള്‍ നിലാവില്‍ പ്രസിദ്ധീകരിച്ച ലേഖനം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മീഡിയ പ്ളസ് അധികൃതര്‍ പറഞ്ഞു.
ഗള്‍ഫിലും നാട്ടിലും സൈബര്‍ സെല്ലടക്കമുള്ള എല്ലാ ഏജന്‍സികളിലും പരാതി രജിസ്റ്റര്‍ ചെയ്യും. 15 വര്‍ഷത്തോളമായി മാന്യമായ രീതിയില്‍ നടന്ന് വരുന്ന പെരുന്നാള്‍ നിലാവ് എന്ന പ്രസിദ്ധീകരണത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഈ നടപടി എന്നും വ്യക്തിഹത്യയും പരസ്പര പ്രശ്നങ്ങളും മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് മുന്നോട്ട് കൊണ്ടു പോകുന്നത് തികച്ചും അധിക്ഷേപാര്‍ഹമാണെന്നും മീഡിയ പ്ളസ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
മീഡിയ പ്ളസ് ബലി പെരുന്നാളിനോടനുബന്ധിച്ച പുറത്തിറക്കിയ പെരുന്നാള്‍ നിലാവില്‍ സള്‍ഫര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അഹ്‌മദ് തൂണേരിയുടേതായി പ്രസിദ്ധീകരിച്ച പെരുന്നാള്‍ ആശംസ ലേഖനത്തിലാണ് തലകെട്ട് ഉള്‍പ്പെടെ മാറ്റം വരുത്തി സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയത്.