Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പെരുന്നാള്‍ അവധി കഴിഞ്ഞെങ്കിലും എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല

ഡോ. അമാനുല്ല വടക്കങ്ങര

ദോഹ : പെരുന്നാള്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ്, സ്വകാര്യ മേഖലയൊക്കെ ജോലി പുനരാരംഭിച്ചെങ്കിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല. ഒരു പക്ഷേ കൊറോണക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതലാളുകളാണ് നിത്യവും എയര്‍പോര്‍ട്ടിലൂടെ വരികയും പോവുകയും ചെയ്ത് കൊണ്ടിരിക്കുന്നത്. ലോകത്തിനാകമാനം പ്രതീക്ഷയുടെ കിരണവുമായി ഖത്തര്‍ എയര്‍വെയ്‌സ് സേവനം നടത്തുന്നത് എല്ലാ രാജ്യത്തില്‍ നിന്നുമുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളിലൂടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന ഏക വിമാനകമ്പനി എന്ന പേര് കൂടി ഖത്തര്‍ എയര്‍വെയ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. അവധി ചിലവഴിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നതിന് പുറമേ ടൂറിസം ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്.

Related Articles

Back to top button