Uncategorized

ഫോക് ഖത്തര്‍ രക്തദാന ക്യാമ്പ് നടത്തി

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസി നടത്തി വരുന്ന ‘ആസാദി കി അമൃത് മഹോല്‍സവത്തിനു’ ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍) ‘സന്നദ്ധ രക്തദാനം മഹാദാനം’ എന്ന പ്രമേയവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റല്‍ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്റര്‍ പുതിയ ബ്ലോക്കില്‍ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചു നടത്തിയ ക്യാമ്പ് സ്ത്രീകള്‍ അടക്കം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ക്യാമ്പ് നടന്നത്.

ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.

മുസ്തഫ എം.വി., ഫൈസല്‍ മൂസ, മന്‍സൂര്‍ അലി, രഞ്ജിത് ചാലില്‍, അഡ്വ: രാജശ്രീ, രശ്മി ശരത്, വിദ്യ, ഷില്‍ജി, റിയാസ് ബാബു, സമീര്‍, സാജിദ്, ശരത്, സിറാജ്,ശിഹാബുദ്ധീന്‍, ശകീര്‍ അലി, അന്‍വര്‍ ബാബു, സലീം ബി.ടി.കെ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെ.കെ ഉസ്മാന്‍, ഫരീദ് തിക്കോടി, രാമന്‍ നായര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു

.

Related Articles

Back to top button
error: Content is protected !!