Uncategorized
മാന്‍ഗ്രോവുകള്‍ ഖത്തറിന്റെ പാരമ്പര്യത്തില്‍ ഏറെ പ്രധാനമാണെന്ന് ശൈഖ മയാസ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മാന്‍ഗ്രോവുകള്‍ ഖത്തരീ സമൂഹത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി അഭിപ്രായപ്പെട്ടു. മാന്‍ഗ്രോവ് ഇക്കോ സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള അന്തരാഷ്ട്ര ദിനത്തോടനുബന്ധിച്ച ട്വീറ്റിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. മാന്‍ഗ്രോവ് മരങ്ങളുടെ പരിചരണത്തിന് വമ്പിച്ച പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.