ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം
റഷാദ് മുബാറക്
ദോഹ : ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തരീ ഉല്‍പ്പന്നങ്ങളെയും വിപണനത്തെയും പിന്തുണയ്ക്കുന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും വാങ്ങലിന് മുന്‍ഗണന നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി.
സംരംഭകരെയും നിക്ഷേപകരെയും പിന്തുണയ്ക്കുക, ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള അവസരം അവര്‍ക്ക് നല്‍കുക, വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക അവരുടെ ഉല്‍പാദന മേഖലകള്‍ വികസിപ്പിക്കുക എന്നിവയും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.moci.gov.qa/en/directory-of-manufacturers-and-producers-in-qatar/ എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.
#MOCIQATAR has announced the launch of its online Manufacturers and Producers Directory Service. The free service can be accessed by registering information and uploading the factory/product logo via the following link:https://t.co/na3G45E3mi pic.twitter.com/4RWqJslv0i
— وزارة التجارة والصناعة (@MOCIQatar) July 28, 2021