
Uncategorized
ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് ആഗസ്റ്റ് 6ന്
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും കോവിഡ് കാലത്ത് പ്രയാസപ്പെട്ട പ്രവാസികളുടെ ദുരിതത്തില്‍ സാന്ത്വനമാകുകയും കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്ത റഹീം റയ്യാന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, മലയാളം റേഡിയോ 98.6 എ്ന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 6ന് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്.