ഖത്തറില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേയും പ്രതിരോധിക്കും
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേയും പ്രതിരോധിക്കാന്‍ പോന്നതാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യുസുഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറിലെ വാക്‌സിനുകള്‍ അതിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
വാക്‌സിനെടുത്തവരില്‍ നിന്നും വാക്‌സിനെടുക്കാത്തവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും ഒരു പോലെ ജാഗ്രത തുടരണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഫെയ്‌സ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടക്കിടെ കൈ സാനിറ്റൈസ് ചെയ്യുക മുതലായവ കോവിഡ് പ്രതിരോധത്തിന്റെ പ്രധാന നടപടികളാണ്.
കോവിഡ് മഹാമാരിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് വരെ ഈ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വ്വഹിക്കുവാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.