Uncategorized

വാണിമേല്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്നു ദോഹയില്‍ മരണപെട്ടു

ദോഹ: കോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ദോഹയില്‍ മരണപെട്ടു. വ്യഴാാഴ്ച രാത്രി ദോഹയില്‍ നിന്നും 60 കിലോമീറ്റര്‍ അകലയുള്ള ബീച്ചില്‍ കുളിക്കാന്‍ പോയ ജംഷിദ് വെള്ളിയാഴ്ച പുലര്‍ച്ചെ ബീച്ചില്‍ വെച്ചുണ്ടായ ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണപെട്ടത്.

ഹൃദയാഘാതം അനുഭവപ്പെട്ട ഉടന്‍തന്നെ ആംബുലന്‍സ് സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് ജമീല. ഭാര്യ: മുഹ്‌സിന ( ദേവര്‍കോവില്‍ ) ഫാത്തിമ (5) ഹവ്വ (3) മുഹമ്മദ് (ഏഴു മാസം ) എന്നിവര്‍ മക്കളാണ്.

മയ്യത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!