Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്യൂ.എഫ്.എം റേഡിയോ നെറ്റ്‌വര്‍ക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് ബോധവത്കരണ ക്യാമ്പയിനിന് ധാരണയായി

അഫ്‌സല്‍ കിളയില്‍

ദോഹ : ക്യൂ.എഫ്.എം റേഡിയോ നെറ്റ്‌വര്‍ക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് ബോധവത്കരണ ക്യാമ്പയിനിന് ധാരണയായി.  കോവിഡ് കാലത്തെ യാത്ര മുന്‍ കരുതലുകള്‍, ഷെഡ്യൂള്‍, നിയന്ത്രണങ്ങളില്‍ വരുന്ന സമയാസമയങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് ധാരണയായത്. ധാരണപ്രകാരം ക്യൂ.എഫ്.എം. നെറ്റ്‌വര്‍ക്കിന്റെ എഫ്.എം റേഡിയോ 95.3, സോഷ്യല്‍ മീഡിയ ചാനലുകള്‍ തുടങ്ങിയവയിലൂടെ സിംഹള, തമിഴ് ഭാഷകളില്‍ ബോധവത്കരണ സന്ദേശങ്ങള്‍ ടെലികാസ്റ്റ് ചെയ്യും.

ക്യാമ്പയിന്‍ ധാരണ പത്രത്തില്‍ ക്യൂ.എഫ്.എം റേഡിയോ നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ തുഷിത വിക്രമസിംഗെ എന്നിവര്‍ ഒപ്പിട്ടു.

ക്യൂ.എഫ്.എം റേഡിയോ ഓഫീസില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ ക്യു.എഫ്.എം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ എ.ആര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സെയില്‍സ് എക്‌സിക്യൂട്ടീവ് വരുണ എംബുല്‍ദേനിയ, ക്യൂ.എഫ്.എം സെയില്‍സ് അംഗങ്ങളായ ഉദ്ദാമ അകലങ്ക, തുഷാരി ഗജനായക എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button