Uncategorized

മിസ്അബിന് കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ രാത്രി ദുഖാന്‍ ദോഹ എക്സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വെച്ച് നടന്ന റോഡപകടത്തില്‍ മരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സഹോദരന്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മിസ്അബ് അബ്ദുല്‍ സലാമിന് സുഹൃത്തുക്കളും കുടുംബവും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി.

അസര്‍ നമസ്‌കാരാനന്തരം നടന്ന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം മിസ്അബിനെ അബൂ ഹമൂര്‍ ഖബര്‍സ്ഥാനിലെ മണല്‍ തരികള്‍ ഏറ്റുവാങ്ങിയപ്പോള്‍ കുടുംബാംഗങ്ങളും കൂട്ടുകാരും ഒരു പോലെ കണ്ണീര്‍ വാര്‍ത്തു. അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ ക്ഷമിച്ചും സ്വര്‍ഗപൂന്തോപ്പില്‍ കാണാനാഗ്രഹിച്ചുമാണ് ബന്ധപ്പെട്ടവര്‍ മിസ്അബിന് വിട നല്‍കിയത്.

ദുഖാന്‍ ഇംഗ്ളീഷ് സ്‌ക്കൂളിലെ ആറാം തരം വിദ്യാര്‍ഥിയായിരുന്ന മിസ്അബ് മനോഹരമായ ഖൂര്‍ആന്‍ പാരായണത്താലും വശ്യമായ പെരുമാറ്റത്താലും ശ്രദ്ധേയനായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന സൗമ്യനായ മിസ്അബിനെ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ സ്നേഹിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!