Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡിന്റെ ഡെല്‍റ്റ വകഭേദം പ്രായം ചെന്നവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ഡെല്‍റ്റ വകഭേദം പ്രായം ചെന്നവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ 60 വയസ് കഴിഞ്ഞ വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് റുമൈല ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ അധ്യക്ഷയുമായ ഡോ. ഹന്നാദി അല്‍ ഹമദ് ആവശ്യപ്പെട്ടു.


രാജ്യത്തെ 60 വയസ് പിന്നിട്ടവരില്‍ 10 ല്‍ 9 പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എങ്കിലും ധാരാളമാളുകള്‍ ഇനിയും വാക്‌സിനെടുക്കാത്തവരായുണ്ട്. ഇത് വളരെ അപകടം സൃഷ്ടിക്കും. അതിനാല്‍ എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

40277077 എന്ന നമ്പറില്‍ പ്രാഥമികാരോഗ്യ കോര്‍പറേഷനുമായോ 44390111 എന്ന നമ്പറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് കോള്‍ സെന്ററുമായോ ബന്ധപ്പെട്ട് വാക്‌സിനേഷെനെടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 വെബ്‌സൈറ്റ് സന്ദര്‍ശിച്ചും വാക്‌സിനേഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാം.

Related Articles

Back to top button