Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 ന് രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.
ന്യൂ സലാത്തയിലെ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടന്ന പരിപാടില്‍ ഇന്‍കാസ് എറണാകുളം ജില്ല കമ്മിറ്റി പ്രസിഡണ്ട് വി എസ് അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണയോഗം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റി മെംബര്‍ കെ വി ബോബന്‍ ഉദ്ഘാടനം ചെയ്തു,

ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ സ്വാഗതം പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ്മാര്‍ ആയ എം പി മാത്യു, ബിനീഷ് കരിപ്പയില്‍ ഇന്‍കാസ് നേതാക്കന്മാര്‍ ആയ കെ ബി ഷിഹാബ്, ഷംസുദീന്‍ ഇസ്മായില്‍, ഷിജു കുര്യാക്കോസ്, ഷനീര്‍ ഇടശ്ശേരി, ഫഹദ് അബ്ദുല്‍ റഹ്‌മാന്‍, മൂസ മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button