Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ഖത്തര്‍ ടൂറിസം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യു.കെ., അയര്‍ലാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷനുമായി ഖത്തര്‍ ടൂറിസം കൈകോര്‍ക്കുന്നു. മേഖലയിലെ ക്രൂയിസ് ടൂറിസം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

ക്രൂയിസ് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന് ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍, ട്രാവല്‍ ഏജന്റുമാര്‍#, പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

നവംബര്‍ 4 ന് നടക്കുന്ന ക്രൂയിസ് ലൈന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ദിനാചരണത്തിന്റേയും ഡിസംബറില്‍ നടക്കുന്ന ക്രൂയിസ് ഫോറത്തിന്റേയും പ്രായോജകരാകാനും ഖത്തര്‍ ടൂറിസം ധാരണയിലെത്തിയിട്ടുണ്ട്

Related Articles

Back to top button