Breaking News
കോവിഡ് റിസ്‌ക് കൂടിയ ചുവന്ന പട്ടികയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോക രാജ്യങ്ങളിലെ കോവിഡ് റിസ്‌ക് വിശകലനം ചെയ്ത് കോവിഡ് റിസ്‌ക് കൂടിയ ചുവന്ന പട്ടികയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇന്നലെ നിലവില്‍ വന്ന ലിസ്റ്റ് പ്രകാരം ഹരിത രാജ്യങ്ങള്‍ 21 ല്‍ നിന്നും 11 ആയും മഞ്ഞ രാജ്യങ്ങള്‍ 33 ല്‍ നിന്നും 27 ആയും കുറഞ്ഞപ്പോള്‍ ചുവന്ന രാജ്യങ്ങള്‍ 153 ല്‍ നിന്നും 167 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്.
നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ 6 ഏഷ്യന്‍ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ റിസ്‌ക് രാജ്യങ്ങളായി തുടരും.