Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആഗോള പോസ്റ്റല്‍ മേഖലയുടെ ഭാവി പുരോഗതിയില്‍ ഖത്തര്‍ പങ്കാളിത്തം ഉറപ്പുവരുത്തും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആഗോള പോസ്റ്റല്‍ മേഖല നൂതനമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും പോസ്റ്റല്‍ മേഖലയുടെ ഭാവി പുരോഗതിയില്‍ ഖത്തര്‍ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു.

യൂണിവേര്‍സല്‍ പോസ്റ്റല്‍ യൂണിയന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന് ലഭിക്കുന്ന അംഗീകാരമാണ്.്അഭിമാനകരമായ ഈ നേട്ടത്തെ വിലമതിക്കുന്നതായും യൂണിയന്റെ പ്രതീക്ഷക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കുമെന്നും അല്‍ സുലൈത്തി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏറ്റവും പഴക്കം ചെന്ന ഏജന്‍സിയായ യൂണിവേര്‍സല്‍ പോസ്റ്റല്‍ യൂണിയന്റെ കൗണ്‍സില്‍ ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖത്തര്‍ അംഗത്വം നേടിയത്.

Related Articles

Back to top button