
ഖത്തറില്‍ 12 വയസിന് മീതെയുള്ള 87.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 12 വയസിന് മീതെയുള്ള 87.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 94.7 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരാണ്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 76.2 ശതമാനം പേരാണ് ഇതുവരെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കില്‍ പറയുന്നു. 4479962 ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്.