കലയും സംസ്‌കാരവും കോര്‍ത്തിണക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ മ്യൂസിയംസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ പാകത്തില്‍ കലയും സംസ്‌കാരവും കോര്‍ത്തിണക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ മ്യൂസിയംസ് രംഗത്ത്
ചരിത്രഗ്രന്ഥങ്ങളേയും ആധികാരിക രേഖകളേയയും ആസ്പദമാക്കി തയ്യാറാക്കിയ പലസ്തീനിന്റെ മനോഹര ഓര്‍മകള്‍ എന്ന പ്രദര്‍ശനം ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ യും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 6.30 വരെയും നടക്കും. ഈ പ്രദര്‍ശനം ഡിസംബര്‍ 31 വരെ തുടരും. മ്യൂസിയം ഓഫ്് ഇസ്‌ലാമിക് ആര്‍ട് ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
12 മുതല്‍ 14 വയസുവരെുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഓട്ടോമന്‍ ഡിസൈന്‍ കോഴ്‌സ് സെപ്റ്റംബര്‍ 7- 8 തിയ്യതികളില്‍ വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയാണ് നടക്കുക.
ജ്വല്ലറി ഇല്ലസ്‌ട്രേഷന്‍ ആര്‍ട് വര്‍ക് ഷോപ്പ്് സെപ്റ്റംബര്‍ 13, 15 തിയ്യതികളിലും ഇസ്മാഈല്‍ അസ്സത്തിന്റെ പെന്‍സില്‍ ഡ്രോയിംഗ് വര്‍ക് ഷോപ്പ് സെപ്റ്റംബര്‍ 26, 27 തിയ്യതികളിലുമാണ് നടക്കുക
ഖത്തര്‍ മ്യൂസിയംസിന്റെ പരിപാടികളുടെ വിശദാംശങ്ങള്‍ക്ക് http://www.mia.org.qa/en/whats-on/calendar-2. സന്ദര്‍ശിക്കുക