
ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കെത്തിയ മുഹമ്മദ് ഫൈസാന് ദോഹയില്‍ ഊഷ്മള വരവേല്‍പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കെത്തിയ 12 കാരനായ മലയാളി ബാലന്‍ മുഹമ്മദ് ഫൈസാന് ദോഹയില്‍ ഊഷ്മള വരവേല്‍പ് . മൂത്താപ്പ റാസിഖ് കോയന്റവിടെ, അമ്മാവന്‍ അജ്മല്‍, മൂത്താപ്പയുടെ മകന്‍ ഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫൈസാനെ സ്വീകരിച്ചത്.
ഖത്തറിലേക്കും ലോകകപ്പിലേക്കും സ്വാഗതം ചെയ്ത് റോസാപ്പൂ നല്‍കിയാണ് ഹന്നാന്‍ ഫൈസാനെ സ്വീകരിച്ചത്.