അമീര്‍ കപ്പ് ഫൈനല്‍ തുമാമ സ്റ്റേഡിയത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നാല്‍പത്തിയൊമ്പതാമത് അമീര്‍ കപ്പ് ഫൈനല്‍ ഓക്ടോബര്‍ 22 വെള്ളിയാഴ്ച തുമാമ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ സദ്ദ്, അല്‍ റയ്യാന്‍ ടീമുകള്‍ തമ്മിലാണ് വാശിയേറിയ ഫൈനല്‍ മല്‍സരം.
പ്രമുഖ ഖത്തരീ ആര്‍ക്കിടെക്ടായ ഇബ്രാഹീം അല്‍ ജൈദയാണ് ഈ സ്റ്റേഡിയം രൂപ കല്‍പന ചെയ്തത്. 2022 ഫിഫ ലോക കപ്പിന്റെ ക്വര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വരെ വേദിയാകുന്ന ഈ സ്റ്റേഡിയം 2021 ഫിഫ അറബ് കപ്പിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വരെ വേദിയാകും.
40000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള തുമാമ സ്റ്റേഡിയം 2022 ഫിഫ ലോക കപ്പിനായി ഖത്തറില്‍ പൂര്‍ത്തിയാകുന്ന ആറാമത് സ്റ്റേഡിയമാണ്. ഖലീഫ സ്റ്റേഡിയം, അല്‍ ജുനൂബ് സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹ് മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ ബയാത്ത് സ്റ്റേഡിയം എന്നിവയാണ് ഇതിനകം പണിപൂര്‍ത്തിയായ മറ്റു സ്റ്റേഡിയങ്ങള്‍