Breaking News
അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ഹ്യൂമിഡിറ്റി ഗണ്യമായി കുറയും
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ: അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ഹ്യൂമിഡിറ്റി ഗണ്യമായി കുറയുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റില്‍ വ്യക്തമാക്കി.ട്വിറ്ററില്‍, റഡാര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വകുപ്പ് ഇക്കാര്യം അറിയിച്ചിത്.
വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി പകല്‍ സമയത്ത് വീശുന്നതുകൊണ്ടാണ് വരും ദിവസങ്ങളില്‍ ഈര്‍പ്പം കുറയുക.
ഈ കാലാവസ്ഥ കാരണം, തുറന്ന പ്രദേശങ്ങളില്‍ പൊടിപടലവും കുറഞ്ഞ ദൃശ്യപരതയും ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ് വ്യക്തമാക്കി