Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സിദ്ധീഖ് പുറായിലിനെ ആദരിച്ചു

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുളള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റെറിന്റെ അഡൈ്വസറി മെമ്പറായി നിയമിക്കപ്പെട്ട സിദ്ദീഖ് പുറായിലിന് കൊടിയത്തൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കി. സൊസൈറ്റിയുടെ മുന്‍ ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക ചാരിറ്റി പ്രവര്‍ത്തന മേഖലകളിലെ നിറ സാന്നിധ്യവുമായ സിദ്ദീഖ്പുറായിലിന് പ്രസിഡണ്ട് അഡ്വ. സി ടി.അഹമ്മദ്കുട്ടി സ്‌നേഹോപഹാരം നല്‍കി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഷ്‌റഫ് കൊളക്കാടന്‍ പൊന്നാട അണിയിച്ചു.പ്രസിഡന്റ് അഡ്വ. സി ടി.അഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ റിഹ്ല മജീദ്, ഡയരക്ടര്‍ യു.പി മമ്മദ്, സബ്‌ന ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. സുരേന്ദ്രന്‍ സ്വാഗതവും കുഞ്ഞാലി മമ്പാട്ട് നന്ദിയും പറഞ്ഞു.

Related Articles

Back to top button