വടക്കാങ്ങര ഖത്തര്‍ നിവാസികളുടെ ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ:എന്‍.എ.ടി വടക്കാങ്ങര ഖത്തര്‍ ഘടകം സംഘടിപ്പിച്ച വടക്കാങ്ങര നിവാസികളുടെ ഫാമിലി ഇഫ്താര്‍മീറ്റ് ഐന്‍ഖാലിദ് റയ്യാന്‍ സെന്ററില്‍ വെച്ച് നടന്നു. നുസ്റത്തുല്‍ അനാം ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ റമദാന്‍ സന്ദേശം നല്‍കി . യോഗത്തില്‍ വേങ്ങശ്ശേരി ഇസ്മായില്‍ ഹാജി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശാരിഖ് അഹ്മദ് വേങ്ങശ്ശേരി ഖിറാഅത്ത് നടത്തി. എന്‍.എ.ടി ഖത്തര്‍ ഘടകം പ്രസിഡണ്ട് മര്‍ജാന്‍ യു.പി പരിപാടിയില്‍ അധ്യക്ഷനായിരുന്നു. അജ്മല്‍ എ.ടി. മുസന്ന എ, അബ്ദുല്‍ മജീദ് എ.ടി, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ,ഹാദി അനസ്, യൂനുസ് സലീം തങ്കയത്തില്‍, ഹംദി അനസ്, അജ്മല്‍ കെ.ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
