Breaking News
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി, ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ദോഹ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ ഇന്നുമുതല്‍ നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഖത്തറിന്റെ പല ഭാഗങ്ങളും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി.
പല സ്ഥലങ്ങളിലും റോഡ് പണി നടക്കുന്നതും സ്‌ക്കൂള്‍ ബസുകള്‍ക്ക് പകരം സ്വകാര്യ വാഹനങ്ങള്‍ കൂടിയതുമൊക്കെ ഗതാഗതക്കുരുക്കിന് കാരണമായി.
മിക്ക സ്‌ക്കൂളുകളും അടുത്ത മാസം മുതലേ സ്‌ക്കൂള്‍ ബസുകളുടെ സേവനം ലഭ്യമാക്കുകയുള്ളൂവെന്നറിയിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും നേരിയ തോതിലുള്ള ഗതാഗതക്കുരുക്കുകള്‍ ഉണ്ടായേക്കുമെന്നതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. സാധാരണത്തേതിലും അല്‍പം നേരത്തെയിറങ്ങിയും തിരക്കില്ലാത്ത വഴികള്‍ തെരഞ്ഞെടുത്തുമൊക്കെ സമയത്ത് എത്തുന്നുവെന്നുറപ്പുവരുത്തണം