ഖത്തറില്‍ ഇനിയും ശ്രദ്ധിക്കേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ എന്തെല്ലാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി നീക്കുന്നതിന്റെ നാലാം ഘട്ടം ഒക്ടോബര്‍ 3 ന് ആരംഭിച്ചെങ്കിലും ഇനിയും ശ്രദ്ധിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളുണ്ട്. അവ ഏതൊക്കെ
1. ഡ്രൈവര്‍ ഉള്‍പ്പെടെ ചെറിയ വാഹനങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ഒരേ കുടുംബത്തില്‍പെട്ടവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
2. പൊതു പരിപാടികള്‍, മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍ , പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം. തുറന്ന പൊതുസ്ഥലങ്ങളില്‍ മാത്രമാണ് മാസ്‌ക് നിര്‍ബന്ധമില്ലാത്തത്. എല്ലാ അടഞ്ഞ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കല്‍ തുടരണം.
3. വാക്‌സിനെടുത്ത പരമാവധി 30 പേര്‍ക്കോ വാക്‌സിനെടുക്കാത്തവരുമായി ഇടകലര്‍ന്ന 5 പേര്‍ക്കോ വീടിനുള്ളില്‍ ഒത്തുചേരാം.
4. വാക്‌സിനെടുത്ത 50 ല്‍ കൂടുതല്‍ പേരോ വാക്‌സിനേഷന്‍ എടുക്കാത്ത 10 ലധികമാളുകളോ സമ്മിശ്ര ഗ്രൂപ്പുകളോ ഔട്ട്‌ഡോറുകളില്‍ ഒത്തുചേരാന്‍ പാടില്ല.
5. അടഞ്ഞ സ്ഥലങ്ങളിലും ഹോട്ടലുകളിലും വിവാഹത്തിനുള്ള ശേഷിയുടെ 30 ശതമാനത്തില്‍ കൂടരുത്, പരമാവധി 250 പേര്‍ക്കാണ് അനുമതി, അതില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ ഇരുപതില്‍ കൂടുതലാവരുത്. ഔട്ട് ഡോറില്‍ നടക്കുന്ന വിവാഹങ്ങള്‍ കല്യാണമണ്ഡപത്തിന്റെ ശേഷിയുടെ 50 ശതമാനത്തില്‍ കൂടരുത്. പരമാവധി 400 പേര്‍, അതില്‍ 50 പേര്‍ വരെ കുത്തിവയ്പ് എടുക്കാത്തതോ സമ്മിശ്ര ഗ്രൂപ്പുകളോ ആകാം.
6. സ്വകാര്യ ബോട്ടുകള്‍ 50% ശേഷിയില്‍ മാത്രം
7. ജിമ്മുകള്‍, പരിശീലന ക്ലബ്ബുകള്‍ എന്നിവ 75% ശേഷിയില്‍
8. 75% ശേഷിയില്‍ നഴ്‌സറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാം.
9. പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ പരമാവധി 30 പേര്‍ക്ക് വരെ ഒത്തുകൂടാം.
10. 75% ശേഷിയില്‍ സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
11. ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റുള്ള റെസ്റ്റോറന്റുകളില്‍ 75% ശേഷിയില്‍ ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കും