ഖത്തറില്‍ നിന്നും ഉംറ യാത്രകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്കായി ഖത്തറില്‍ നിന്ന് ഉംറ ടൂറുകള്‍ ക്രമീകരിക്കുന്നത് പുനരാരംഭിച്ചതായി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഔഖാഫ് ഇസ് ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഉംറ യാത്രകള്‍ ക്രമീകരിക്കാന്‍ അനുവാദമുള്ളത്.
ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സൗദി അധികാരികളുടെ ആവശ്യങ്ങള്‍ പാലിച്ചുകൊണ്ട് ഉംറ യാത്രകള്‍ ക്രമീകരിച്ചതായി ”മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് മേധാവി അലി സുല്‍ത്താന്‍ അല്‍ മിസിഫിരി ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി .
ഉംറ തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയം ഒരു ഹോട്ട്ലൈന്‍ (132) ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ‘വിസയും മറ്റു രേഖകളും നേടുന്നതിനും ആവശ്യമായ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അംഗീകൃത ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരെ ് ബന്ധപ്പെടണം.