
ഖത്തര്‍ ജനസംഖ്യയുടെ 82.5 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യയുടെ 82.5 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ചുരുങ്ങിയത് രണ്ട് ഡോസ് വാക്‌സിനെങ്കിലുമെടുത്തവരേയാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരായി കണക്കാക്കുന്നത്.
ഖത്തറില്‍ സെപ്റ്റംബര്‍ 15 മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ നല്‍കി തുടങ്ങിയിട്ടുണ്ടെങ്കിലും രണ്ട് ഡോസ വാക്‌സിനെടുത്ത 8 മാസമെങ്കിലും പിന്നിട്ട 50 വയസ് കഴിഞ്ഞവരേയും വിട്ടുമാറാത്ത രോഗമുള്ളവര്‍, അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളേയാണ് ബൂസ്റ്റര്‍ ഡോസിന് പരിഗണിക്കുന്നത്.
2020 ഡിസംബര്‍ 23 ന് കോവിഡിനെതിരെുള്ള നാഷണല്‍ വാക്‌സിനേഷന്‍ കാമ്പയന്‍ ആരംഭിച്ചതുമുതല്‍ 4748753 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായും പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.