
ഖത്തറില്‍ മലയാളി യുവാവ് വാഹനപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍
ദോഹ : ഖത്തറില്‍ മലയാളി യുവാവ് വാഹനപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ വടകര വൈക്കിള്‍ശേരി സ്വദേശി ഖാലിദ് ചേറോടാണ് മരിച്ചത്. 38 വയസ്സായിരുന്നു.
ഇന്നു രാവിലെ ബൈക്കില്‍ ജോലിക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. ഭാര്യയും രണ്ട് കുട്ടിുകളുമുണ്ട്.
ജീവകാരുണ്യ സേവന രംഗത്തെ നിറ സാനിദ്ധ്യവും ഖത്തര്‍ കെ.എം.സി.സി. യുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ. എം. സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു