Uncategorized

ഖത്തറില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച അല്‍ വാസ്മി സീസണ് തുടക്കമാകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച അല്‍ വാസ്മിയിക്ക് തുടക്കമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയും കാറ്റും തണുപ്പമുമൊക്കെയുള്ള 52 ദിവസം നീണ്ടുനില്‍ക്കുന്ന സീസണാണ് അല്‍ വാസ്മി എന്നറിയപ്പെടുന്നത്.

പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുളള മേഘങ്ങളുടെ ചലനമാണ് ഈ സീസണിന്റെ സവിശേഷത. തുടക്കത്തിലും ഇടവിട്ടും മഴ പെയ്യുന്നതിനാല്‍ ട്രഫില്‍ (ചെടി), ജെറേനിയം (അല്‍-യാര്‍വ) തുടങ്ങിയ വിവിധതരം ചെടികളുടെ വളര്‍ച്ചയും മഴയുമായി ബന്ധപ്പെടുത്തിയാണ് ഈ സീസണിനെ അല്‍ വാസ്മി എന്ന് വിളിക്കുന്നത്.

Related Articles

Back to top button
error: Content is protected !!