Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹൈഡ്രോ കെയറിന്റെ അഞ്ചാമത് ശാഖ ബര്‍കതുല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പിന്റെ ഹൈഡ്രോ കെയറിന്റെ അഞ്ചാമത് ശാഖ ബര്‍കതുല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ഷോറും വിശാലമായ വെയര്‍ഹൗസും ഖത്തറിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമാണെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടര്‍ ഇ.പി. അബ്ദുറഹിമാന്‍ പറഞ്ഞു.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക , വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് ഉദ്ഘാടനം നടന്നത്.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് , കെ. ബി. ഫെ്. പ്രസിഡണ്ട് സി. എ. ഷാനവാസ് ബാവ, ഉപദേശക സമിതി ചെയര്‍മാര്‍ കെ. ആര്‍. ജയരാജ് , സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.


അല്‍കോ, സകുറ ഫില്‍റ്ററുകള്‍, റെക്‌സ് ഫ്‌ളോ ഹോസുകള്‍ എന്നിവയുടെ വിതരണത്തിന് പേരുകേട്ട ഹൈഡ്രോ കെയര്‍ കഴിഞ്ഞ 13 വര്‍ഷമായി ഖത്തര്‍ മാര്‍ക്കറ്റിലും ജി.സി.സി. മാര്‍ക്കറ്റിലും സജീവമാണ്. അല്‍കോ, സകുറ കമ്പനികളുടെ മികച്ച വിതരണക്കാര്‍ക്കുള്ള പുരസ്‌കാരം കഴിഞ്ഞ 5 വര്‍ഷമായി ഹൈഡ്രോ കെയറിന് സ്വന്തമാണ് .

ഹൈഡ്രോ കെയര്‍ ജനറല്‍ മാനേജര്‍ സലീം ബാബു, ബി.ഡി.എന്‍ സ്വര്‍ണ്ണ കുമാരി, സെയില്‍സ് മാനേജര്‍ റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button