Uncategorized
ഖത്തര്‍ഗ്യാസ് നാല് പുതിയ എല്‍. എന്‍.ജി. മെഗാ ട്രെയിനുകള്‍ നിര്‍മിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആഗോളാടിസ്ഥാനത്തില്‍ തന്നെ ഗ്യാസ് ഉല്‍പാദന രംഗത്തെ തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തുന്നതിനും കൂടുതല്‍ പുരോഗതിയിലേക്ക് കുതിച്ചുചാടുന്നതിനുമായി ഖത്തര്‍ഗ്യാസ് നാല് പുതിയ ദ്രവീകൃത പ്രകൃതി വാതക മെഗാ ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേര്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ 4 ട്രെയിനുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ ഗ്യാസിന്റെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 77 മെട്രിക് ടണ്ണില്‍ നിന്ന് 110 മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.