Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 91 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 91 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 85 ആളുകളെ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 6 പേരെ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

മഹാമാരിയെ പ്രതിരോധിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിച്ച് ഈ ദൗത്യത്തില്‍ പൊതുജനം സഹകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!