കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിഷ്‌ക്കരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പൊതുജനാരോഗ്യ മന്ത്രാലയം പരിഷ്‌ക്കരിച്ചു. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്രാക്രമങ്ങളനുസരിച്ചുമാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിഷ്‌ക്കരിച്ചത്.
പുതുക്കിയ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റില്‍ ഇപ്പോള്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ലഭിച്ച വ്യക്തികള്‍ക്കുള്ള വിശദാംശങ്ങളും ഉള്‍പ്പെടുന്നു, കൂടാതെ ഖത്തര്‍ എയര്‍വേയ്സ് അയാട്ട ട്രാവല്‍ പാസ് ഡിജിറ്റല്‍ പാസ്പോര്‍ട്ടിന്റെ മൊബൈല്‍ ആപ്പ്, യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കോവിഡ്- എന്നിവയുമായി പൊരുത്തപ്പെടുന്ന അധിക വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ട്.
നേരത്തെ കോവിഡ് -19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്തവര്‍ക്ക് മുന്‍ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് സാധുതയുള്ളതാണെന്നും ഖത്തറിലും വിദേശത്തും വാക്‌സിനേഷന്റെ തെളിവായി തുടര്‍ന്നും ഉപയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി അവര്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് വീണ്ടും പ്രിന്റ് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ടതില്ല.
കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഇതിനകം ലഭിച്ചവര്‍ക്ക്, പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈനില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന് യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റത്തിലേക്ക് (NAS) ലോഗിന്‍ ചെയ്യണണം.
വാക്‌സിനെടുത്ത് ഏഴ് ദിവസം കഴിഞ്ഞ് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
മൂന്നാമത്തെ ഡോസ്/ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്ന വ്യക്തികള്‍ക്ക്, മൂന്നാം ഡോസ് നല്‍കിയതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
കോവിഡ് -19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ https://cert-covid19.moph.gov.qa/Home/Index എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.