Uncategorized
ഫിന്‍ഖിന് പുതിയ ഭാരവാഹികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കുറഞ്ഞകാലത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ പൊതുജനാംഗീകാരം നേടിയ ഖത്തറിലെ നഴ്‌സുമാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ ( ഫിന്‍ഖ് ) പുതിയ പ്രസിഡണ്ടായി റീന ഫിലിപ്പും ജനറല്‍ സെക്രട്ടറിയായി അരുണ്‍ തോമസും തെരഞ്ഞെടുക്കപ്പെട്ടു.
ഹന്‍സ് ജേക്കബ് ( വൈസ് പ്രസിഡണ്ട്) സിജോ ജോസ് ( ഡെപ്യൂട്ടി സെക്രട്ടറി) ഇജാസ് മുഹമ്മദ് ( ട്രഷറര്‍) അഖില്‍ കെ. ആര്‍ ( ഡെപ്യൂട്ടി ട്രഷറര്‍ ), ഷൈജു.ടി.കെ ( ഫെസിലിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍